Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bhagyalakshmi

ദീപക്കിന്‍റെ മരണം; യു​​വ​​തി​​ക്ക് ഒ​​രു ഭാ​​വ​​വ്യ​​ത്യാ​​സ​​വു​​മി​​ല്ല: ഭാ​​ഗ്യ​​ല​​ക്ഷ്മി

തിരുവനന്തപുരം: സ​​മൂ​​ഹ മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ വീ​​ഡി​​യോ ദൃ​​ശ്യം പ്ര​​ച​​രി​​ച്ച​​തി​​നു പി​​ന്നാ​​ലെ അ​​പ​​മാ​​ന ഭാ​​ര​​ത്തി​​ലാ​​യ യു​​വാ​​വ് ജീ​​വ​​നൊ​​ടു​​ക്കി​​യ സം​​ഭ​​വ​​ത്തി​​ല്‍ ഡ​​ബ്ബിം​​ഗ് ആ​​ര്‍ട്ടി​​സ്റ്റ് ഭാ​​ഗ്യ​​ല​​ക്ഷ്മി ധാ​​ര്‍മി​​ക രോ​​ഷ​​മാ​​ണു പ​​ങ്കു​​വ​​ച്ചി​​രി​​ക്കു​​ന്ന​​ത്. “ബ​​സി​​ല്‍ യാ​​ത്ര ചെ​​യ്യു​​ന്ന മി​​ക്ക സ്ത്രീ​​ക​​ളും അ​​നു​​ഭ​​വി​​ക്കു​​ന്ന ഒ​​രു സ​​ങ്ക​​ട​​മാ​​ണ് തോ​​ണ്ട​​ലും മു​​ട്ട​​ലും. പ​​ല​​രും ഉ​​റ​​ക്കെ പ്ര​​തി​​ക​​രി​​ക്കാ​​റു​​ണ്ട്, കൈ യേറ്റം പോ​​ലും ചെ​​യ്യാ​​റു​​ണ്ട്.

ചി​​ല​​ര്‍ ഭ​​യ​​ന്ന് അ​​വി​​ടെ​​നി​​ന്നു മാ​​റി പോ​​കാ​​റു​​ണ്ട്. ഇ​​വി​​ടെ​​യും അ​​യാ​​ള്‍ മോ​​ശ​​മാ​​യി പെ​​രു​​മാ​​റി​​യെ​​ന്ന് ഈ ​​പെ​​ണ്‍കു​​ട്ടി​​ക്ക് ഉ​​റ​​പ്പു​​ണ്ടെ​​ങ്കി​​ല്‍ ഈ ​​വീ​​ഡി​​യോ എ​​ടു​​ക്കാ​​ന്‍ കാ​​ണി​​ച്ച ധൈ​​ര്യം അ​​യാ​​ള്‍ക്കെ​​തി​​രേ ശ​​ക്ത​​മാ​​യി പ്ര​​തി​​ക​​രി​​ക്കാ​​നുംകൂ​​ടി കാ​​ണി​​ക്ക​​ണ​​മാ​​യി​​രു​​ന്നു.

ഒ​​രാ​​ള്‍ ന​​മു​​ക്കി​​ഷ്ട​​മ​​ല്ലാ​​ത്ത രീ​​തി​​യി​​ല്‍ പെ​​രു​​മാ​​റു​​മ്പോ​​ള്‍, ശ​​രീ​​ര​​ത്തി​​ല്‍ സ്പ​​ര്‍ശി​​ക്കു​​മ്പോ​​ള്‍ ന​​മ്മു​​ടെ ഭാ​​വ​​ത്തി​​ല്‍ പെ​​രു​​മാ​​റ്റ​​ത്തി​​ല്‍ അ​​ത് പ്ര​​ക​​ട​​മാ​​കും.
പ​​ക്ഷേ ഈ ​​വീ​​ഡി​​യോ​​യി​​ല്‍ യാ​​തൊ​​രു ഭാ​​വ വ്യ​​ത്യാ​​സ​​വു​​മി​​ല്ലാ​​തെ വി​​ഡി​​യോ എ​​ടു​​ക്കു​​ന്ന സ്ത്രീ ​​എ​​ന്താ​​ണ് യ​​ഥാ​​ര്‍ഥ​​ത്തി​​ല്‍ ഉ​​ദ്ദേ​​ശി​​ച്ച​​ത്?

ഒ​​രു ആ​​രോ​​പ​​ണം വൈ​​റ​​ലാ​​കു​​മ്പോ​​ള്‍ ഒ​​രു ജീ​​വി​​തം മൗ​​ന​​മാ​​യി ത​​ക​​രു​​ന്നു. കു​​റ്റം ചെ​​യ്ത​​വ​​ര്‍ ശി​​ക്ഷി​​ക്ക​​പ്പെ​​ട​​ണം. നി​​ര​​പ​​രാ​​ധി​​ക്ക് നീ​​തി കി​​ട്ട​​ണം.

ഒ​​രാ​​ളു​​ടെ നി​​ര​​പ​​രാ​​ധി​​ത്വം തെ​​ളി​​യി​​ക്കാ​​ന്‍, വി​​ശ്വ​​സി​​പ്പി​​ക്കാ​​ന്‍ ആ ​​വ്യ​​ക്തി​​ക്ക് സ്വ​​ന്തം ജീ​​വ​​ന്‍ ന​​ല്‍കേ​​ണ്ടി​​വ​​രു​​ന്നു. അ​​യാ​​ള്‍ മ​​രി​​ച്ചി​​ല്ലാ​​യി​​രു​​ന്നു എ​​ങ്കി​​ല്‍ സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യി​​ലെ ജ​​ഡ്ജി​​മാ​​ര്‍ ര​​ണ്ട് വി​​ഭാ​​ഗ​​മാ​​യേ​​നെ.

വീ​​ഡി​​യോ വ​​ന്ന ഉ​​ട​​നെ അ​​യാ​​ള്‍ക്കെ​​തി​​രേ ന​​ട​​ന്ന വ്യാ​​പ​​ക​​മാ​​യ ആ​​ക്ര​​മ​​ണം താ​​ങ്ങാ​​നാ​​കാ​​തെ​​യാ​​ണ​​ല്ലോ അ​​യാ​​ള്‍ ജീ​​വ​​നൊ​​ടു​​ക്കി​​യ​​ത്. അ​​പ്പോ​​ള്‍ ആ ​​പെ​​ണ്ണി​​നും അ​​വ​​രു​​ടെ വീ​​ഡി​​യോ ക​​ണ്ട ഉ​​ട​​നെ താ​​ഴെ വ​​ന്ന് അ​​യാ​​ളെ തെ​​റി വി​​ളി​​ച്ച​​വ​​രും അ​​യാ​​ളു​​ടെ മ​​ര​​ണ​​ത്തി​​ന് ഉ​​ത്ത​​ര​​വാ​​ദി​​ക​​ളാ​​ണ്. വൈ​​റ​​ല്‍ ആ​​വാ​​ന്‍ വേ​​ണ്ടി എ​​ന്ത് നെ​​റി​​കേ​​ടും കാ​​ണി​​ക്കു​​ന്ന ചി​​ല മ​​നു​​ഷ്യ​​രു​​ടെ കൂ​​ട്ട​​ത്തി​​ല്‍ ചി​​ല സ​​മൂ​​ഹ മാ​​ധ്യ​​മ​​ങ്ങ​​ളും ഉ​​ണ്ട്’’

Latest News

Corehub Up